Kerala

സിപിഐഎം സംസ്ഥാന സമ്മേളനം; വികസന നയരേഖയിൽ ചർച്ച തുടങ്ങി

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ വികസന നയരേഖയിൽ ചർച്ച തുടങ്ങി. വികസന വിരോധികളെന്ന് വിളിച്ചവർ ഇപ്പോൾ വികസനം മടക്കുന്നുവെന്ന് എം പ്രകാശൻ മാസ്റ്റർ പറഞ്ഞു. ഇതിനിടെ സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഇന്ന് മറുപടി പറയും. ഇന്നലെ നടന്ന പൊതു ചർച്ചയിൽ പൊലീസിനും ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്.

ഇടത് സർക്കാർ നയം ചില പൊലീസ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്ന് പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. പൊലീസ് നടപടികളിൽ പാർട്ടി ഇടപെടണമെന്നും വിവിധ ജില്ലകളിലെ പ്രതിനിധികൾ ആവശ്യപ്പെട്ടു. കണ്ണൂർ, തിരുവനന്തപുരം, ഇടുക്കി, തുടങ്ങിയ ജില്ലകളിൽ നിന്നാണ് രൂക്ഷ വിമർശനം ഉയർന്നത്.

മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ സംസ്ഥാന നേതൃത്വത്തെ വിമർശിച്ചു. ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം വേണ്ട ഇടപെടൽ നടത്തിയിട്ടില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശിച്ചു. പ്രവർത്തന റിപ്പോർട്ടിന്മുള്ള പൊതു ചർച്ച പൂർത്തിയായി.

അതിനിടെ റവന്യു വകുപ്പിന്റെ പേരില്‍ സിപിഐ നേതാക്കള്‍ പണപ്പിരിവ് നടത്തുന്നുവെന്ന വിമര്‍ശനം പൊതുസമ്മേളനത്തിലുയര്‍ന്നു. പട്ടയമേള സിപിഐ നേതാക്കള്‍ അഴിമതിക്കുള്ള അരങ്ങാക്കി മാറ്റിയെന്നും സിപിഐഎം പ്രതിനിധികള്‍ വിമര്‍ശിച്ചു.