Kerala

കള്ളക്കടത്തുകാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി: വി ഡി സതീശന്‍

ക്രിമിനലുകളെയും കള്ളക്കടത്തുകാരെയും സ്ത്രീപീഢകരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്രിമിനല്‍ സംഘങ്ങളെ ന്യായീകരിക്കേണ്ട അവസ്ഥയിലേക്ക് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി മാറി.

രാമനാട്ടുകരയില്‍ പ്രതികളെ സംരക്ഷിക്കുന്നത് ആരെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം. പാര്‍ട്ടിയുടെ അറിയപ്പെടുന്ന നേതാക്കള്‍ പ്രതികളായി മാറുകയാണ്. ഏതെല്ലാം നേതാക്കളുമായാണ് ഇവര്‍ക്ക് ബന്ധമെന്ന് അന്വേഷിക്കണമെന്നും വി ഡി സതീശന്‍.

മരംമുറിക്കല്‍ വിവാദത്തില്‍ വനം മാഫിയയ്ക്ക് എതിരെയുള്ള അന്വേഷണം അട്ടിമറിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വനംകൊള്ളയില്‍ കര്‍ഷകരെ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും വി ഡി സതീശന്‍.