സി.പി.ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ബഹളം. എൻ .അനിരുദ്ധനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ബഹളമുണ്ടായത്. എൻ. അനിരുദ്ധനെ മാറ്റി മുല്ലക്കര രത്നാകരന് താൽക്കാലിക ചുമതല നൽകുന്നതിനെ ഒരു വിഭാഗം എതിർത്തതാണ് ബഹളത്തിനു കാരണം. തർക്കങ്ങൾ ഉണ്ടെങ്കിലും മുല്ലക്കര രത്നാകരനെ തന്നെ താൽക്കാലിക സെക്രട്ടറിയായി അംഗീകരിക്കാനാണ് സാധ്യത. ഉച്ചയ്ക്ക് ശേഷം ജില്ലാ കൗൺസിലും ചേരും.
Related News
മാനദണ്ഡങ്ങള്‍ മറികടന്ന് കോവിഡ് നിയന്ത്രണങ്ങള്‍; പൊലീസ് പൊതുജനങ്ങളെ പീഡിപ്പിക്കുന്നതായി ആരോപണം
സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ കോവിഡ് നിയന്ത്രങ്ങളുടെ പേരിൽ പൊലീസ് വ്യാപാരികളെയും പൊതുജനങ്ങളെയും പീഡിപ്പിക്കുന്നതായി ആരോപണം. കാസർകോട് മേൽപറമ്പ് പൊലീസാണ് ചെമ്മനാട് പഞ്ചായത്തിൽ മാനദണ്ഡങ്ങൾ മറികടന്ന് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് സർക്കാർ പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. പുതിയ നിർദേശം അനുസരിച്ച് ഒരാഴ്ചയിലെ ശരാശരി ടി.പി.ആര് നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളില്‍ കാറ്റഗറി തിരിച്ചാണ് ലോക്ക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തുന്നത്. കാസർകോട് ചെമ്മനാട് പഞ്ചായത്ത് ബി കാറ്റഗറിയിലാണ്. അതായത് ശരാശരി ടി.പി.ആർ നിരക്ക് 20 ശതമാനത്തിന് താഴെ. […]
പ്ലസ് വൺ പരീക്ഷ നടത്തിപ്പ് ; കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രിംകോടതി വിമര്‍ശനം
പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രിംകോടതിയുടെ വിമര്‍ശനം. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. ഈ ഘട്ടത്തിൽ കുട്ടികളെ അപകടത്തിൽ ആക്കാനാകില്ല. കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ പരീക്ഷ നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഇക്കാര്യത്തിൽ കേരളം നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്നും അറിയിച്ചു. പരീക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളവും ആന്ധ്രപ്രദേശും നൽകിയ സത്യവാങ്മൂലങ്ങൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്. കൊവിഡ് […]
പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ശ്രീധരന്റെ റിപ്പോര്‍ട്ട്
പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ഇ.ശ്രീധരന്റെ പരിശോധന റിപ്പോര്‍ട്ട്. പാലത്തിന് കാര്യമായ ബലക്ഷയമുണ്ട്. കാര്യമായ പുനരുദ്ധാരണം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീധരന്റെ പരിശോധന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.