പി.പി സുനീറിനെതിരെ ആരോപണം ഉന്നയിച്ച പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.ഐ,സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെട്ടു. കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് കാനം രാജേന്ദ്രനാണ് പാര്‍ട്ടിയുടെ നിലപാട് അറിയിച്ചത്.പാര്‍ട്ടി പറഞ്ഞാല്‍ പി.വി അന്‍വറിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പി.പി സുനീര്‍ മീഡിയവണിനോട് വ്യക്തമാക്കി.
Related News
അന്ന് എതിരാളികള്‍ ഇന്ന് അനുയായികള്‍
മുന്‍പ് എതിര് സ്ഥാനാര്‍ഥികളായി മത്സരിച്ചവരാണ് പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിനേയും പി.വി അന്‍വറിനേയും വിജയിപ്പിക്കാന്‍ ഇത്തവണ മുന്‍ പന്തിയില്‍ നില്‍ക്കുന്നത്. തിരൂരില്‍ നിന്ന് നിയമസഭയിലേക്ക് ഇ.ടിക്കെതിരെ മത്സരിച്ച യു.എ നസീര്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് സമിതിയുടെ വൈസ് ചെയര്മാനാണിന്ന്. പി.വി അന്‍വറിനോട് ഏറനാട്ടില്‍ ഏറ്റുമുട്ടിയ അഷ്റഫ് കാളിയത്താണങ്കില് കോട്ടക്കലിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐ നേതാവായ അഷ്റഫ് കാളിയത്തായിരുന്നു. അന്ന് സി.പി.എമ്മിന്റെ രഹസ്യ പിന്തുണയയോടെ പി.വി […]
മരടിലെ ഫ്ലാറ്റുടമകള്‍ രാഷ്ട്രപതിക്ക് സങ്കട ഹരജി ന
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെ താമസക്കാര്‍ രാഷ്ട്രപതിക്ക് സങ്കട ഹരജി നല്കി. ഫ്ലാറ്റില്‍ നിന്ന് ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ നല്കിയ നോട്ടീസിന്റെ കാലാവധി നാളെ അവസാനിക്കും. ഫ്ലാറ്റില്‍ നിന്ന് ഒഴിപ്പിക്കുന്നത് തടയാന്‍ അനുകൂലമായ സമീപനം ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലാറ്റിലെ താമസക്കാര്‍ സങ്കട ഹരജി നല്‍കിയത്. രാഷ്ട്രപതിക്ക് പുറമേ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും എം.എല്‍.എമാര്‍ക്കും ഹരജി ഇമെയില്‍ മുഖേന നല്‍കിയിട്ടുണ്ട്. ഫ്ലാറ്റുടമകള്‍ക്ക് നഗരസഭ നല്കിയ നോട്ടീസ് കാലാവധി നാളെ അവസാനിക്കാനിരിക്കെ സമരം ശക്തമാക്കാനാണ് തീരുമാനം. ശനിയാഴ്ച […]
മേയറെ മര്‍ദിച്ചെന്നാരോപിച്ച് കണ്ണൂര്‍ കോര്‍പറേഷനില്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ പ്രതിഷേധം
മേയറെ മര്‍ദിച്ചെന്നാരോപിച്ച് കെ സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ പ്രതിഷേധം. ചേംബറിലെത്തി ഇടത് കൗണ്‍സിലര്‍മാര്‍ മര്‍ദിച്ചെന്നാണ് പരാതി. മേയര്‍ സുമാബാലകൃഷ്ണനെ ആശുപത്രകിയിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ച് ദിവസമായി മേയറുടെ നടപടിക്കെതിരെ കോര്പറേഷന് ഓഫീസിന് മുന്നില്‍ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തിലാണ്. ഈ പ്രശ്നം പരിഹരിക്കാനെത്തിയതായിരുന്നു എല്‍.ഡി.എഫിന്റെ കൗണ്‍സിലര്‍മാര്‍. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.