ശാസ്തമംഗലത്ത് എൻ.എസ്.എസ് ഓഫീസിനു നേരെ ചാണകമെറിഞ്ഞു. മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് പ്രവർത്തകനാണ് ചാണകമെറിഞ്ഞതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. ശാസ്തമംഗലം സ്വദേശിയായ മധുസൂദനനെ പൊലീസ് പിടികൂടി. ഓഫീസിന് രാവിലെ മുതൽ പൊലീസ് സംരക്ഷണമുണ്ടായിരുന്നു. ഇതിനിടെയാണ് മദ്യപിച്ചെത്തിയ ഇയാള്‍ ചാണകമെറിഞ്ഞത്. ഇയാളെ ഉടൻ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
