Kerala

എറണാകുളത്ത് മതിയായ ഡോസ് വാക്‌സിനില്ല; ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ ക്ഷാമം; പ്രതിഷേധിച്ച് ജനം

എറണാകുളം ജില്ലയില്‍ മതിയായ വാക്‌സിന്‍ വിതരണം ഇന്നും നടന്നില്ല. 62 ഇടങ്ങളില്‍ മാത്രമാണ് വാക്‌സിന്‍ വിതരണം ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നുമണിക്ക് എത്തിയിട്ടും ലഭിച്ചില്ല എന്നാണ് പലരുടെയും പരാതി.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാവിലെ മുതല്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയവരുടെ നീണ്ട നിരയായിരുന്നു. എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് 150 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ വിതരണം ചെയ്തത്. ടോക്കന്‍ ലഭിക്കാതായതോടെ പലരും പ്രതിഷേധിച്ചു. പിന്നീട് പൊലീസെത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്. നാളെ കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ആരോഗ്യ വിഭാഗം.