സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 21 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 92731 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 4257 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. രോഗബാധിതരിൽ 59 പേർ ആരോഗ്യപ്രവർത്തകരാണ്. ഇന്ന് 36599 സാമ്പിളുകൾ പരിശോധിച്ചു. 7469 പേർ രോഗമുക്തരായി.
Related News
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,മലപ്പുറം ജില്ലകളില്‍ ഇന്ന് മഴ ലഭിച്ചേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവം; ഒരാള്‍ അതേ ബാങ്കിലെ ജീവനക്കാരന്
തിരുവനന്തപുരത്ത് എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു.എന്‍.ജി.ഒ യൂണിയന് നേതാവായ സുരേഷ് ഉള്‍പ്പടെയുള്ള 7 പേരാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.പ്രതികളില്‍ ഒരാള്‍ അതേ ബാങ്കിലെ ജീവനക്കാരനാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. സംഭവത്തില്‍ ഇതുവരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
യോഗ്യത ഇല്ലാത്തവര്‍ക്ക് നിയമനം; സാമൂഹ്യ സുരക്ഷാ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയമനത്തില്‍ ക്രമക്കേട്
സാമൂഹ്യ സുരക്ഷാ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയമനത്തില്‍ ക്രമക്കേട്. കോഴിക്കോട്, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിലാണ് ക്രമക്കേട് നടന്നത്. യോഗ്യതയില്ലാത്താവര്‍ക്ക് നിയമനം നല്‍കിയതെന്ന് രേഖകള്‍. വകുപ്പുതല അന്വേഷണത്തിലാണ് നിയമന ക്രമക്കേട് കണ്ടെത്തിയത്. സീനിയോറിറ്റി അനുവദിച്ചത് നിയമവിരുദ്ധമായാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പുറത്താക്കിയ മൂന്നു പേര് ഇപ്പോഴും ജോലിയില്‍ തുടരുന്നതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ബ്രേക്ക് ഓഫ് സര്‍വീസ് ക്രമീകരിക്കുകയും ചെയതു.