Kerala

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു; മെഡിക്കല്‍ കോളേജുകളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷം

കോവിഡ് ചികിത്സക്ക് ഹൈഫ്ലോ ഓക്സിജന്‍ ആവിശ്യം വര്‍ദ്ധിച്ചതോടെയാണ് മെഡിക്കല്‍ കോളേജുകളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായത്

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ലിക്വിഡ് ഓക്സിജന്‍ ക്ഷാമത്തിലേക്ക് നീങ്ങുന്നു. കോവിഡ് ചികിത്സക്ക് ഹൈഫ്ലോ ഓക്സിജന്‍ ആവിശ്യം വര്‍ദ്ധിച്ചതോടെയാണ് മെഡിക്കല്‍ കോളേജുകളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള തിരുവനന്തപുരം, കോഴിക്കോട്, മെഡിക്കല്‍ കോളേജുകളില്‍ ഒരു ഓക്സിജന്‍ ടാങ്ക് മാത്രമാണുള്ളത്. അധിക ടാങ്ക് അനുവദിക്കണമെന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആവശ്യപ്പെട്ടിട്ട് മാസം അഞ്ച് കഴിഞ്ഞു. ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.