Kerala

ബാറുകളും തീയറ്ററുകളും അടച്ചു; മാളുകൾ പ്രവർത്തിക്കില്ല; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ബാറുകൾ, ബിവറേജസ്, സിനിമ തീയറ്റർ, ഷോപ്പിംഗ് മാൾ, ജിംനേഷ്യം ഉൾപ്പെടെ പ്രവർത്തിക്കില്ല. ആരാധനാലയങ്ങളിലും ആളുകൾക്ക് നിയന്ത്രണമുണ്ടാകം,

വിവാഹ ചടങ്ങുകൾക്ക് 50 പേർക്കായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. ആരാധനാലയങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകും. മുസ്ലിം പള്ളികളിൽ നമസ്‌കരിക്കാൻ സ്വന്തം പായ ഉപയോഗിക്കണം. ദേഹശുദ്ധി വരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്നതു വിലക്കി. രാത്രികാലകർഫ്യൂ, വാരാന്ത്യ നിയന്ത്രണം എന്നിവ തുടരും.

അതിനിടെ സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തമെന്ന് കണ്ടെത്തി. മിക്ക ജില്ലകളിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയെയാണ് വൈറസ് വ്യതിയാനം പഠിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയത്. ഒരു മാസത്തിനിടെ വൈറസ് വ്യാപനം രൂക്ഷമായെന്ന് പഠനം തെളിയിക്കുന്നു. ഏപ്രിൽ ആദ്യം മുതൽ തന്നെ വ്യാപനം ശക്തമാണ്. വടക്കൻ ജില്ലകളിലാണ് യു.കെ വകഭേദം കണ്ടെത്തിയത്.