ബക്രീദിന് ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഉമ്മൻ ചാണ്ടി.ബക്രീദ് ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. നൽകിയ ഇളവുകൾ ആരും ദുരുപയോഗം ചെയ്യില്ല. മനു അഭിഷേക് സിംങ്വിയുടെ വിമർശനത്തിനു മറുപടി പറയുകയായിരുന്നു ഉമ്മൻ ചാണ്ടി.
കേരളം കൊവിഡ് കിടക്കയിലായിരിക്കെ നൽകിയ ഇളവുകൾ ശരിയല്ലെന്നും ആഘോഷങ്ങൾ മാറ്റണമെന്നുമായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവായ മനു അഭിഷേക് സിംങ്വി ഇന്നലെ പറഞ്ഞത്. അതേസമയം ലോക്ക്ഡൗണിലെ പൊതുവായ ഇളവുകളിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ ഉള്ള വിദഗ്ധ സമിതിയുടെ അഭിപ്രായം കണക്കിലെടുക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.