Kerala

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സമരവും പ്രതിഷേധവും വിലക്കി ഹൈക്കോടതി

സമരം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സംസ്ഥാനത്ത് സമരവും പ്രതിഷേധവും പാടില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികൾ കോവിഡ് മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. സമരം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ജൂലൈ രണ്ടിലെ കോവിഡ് മാനദണ്ഡം അനുസരിച്ച് സംസ്ഥാനത്ത് എത്ര സമരങ്ങൾക്ക് അനുമതി നൽകിയെന്ന് നാളെ അറിയിക്കണമെന്ന് സ‍ർക്കാറിന് കോടതി നിർദ്ദേശം നൽകി. അനുമതി കൂടാതെ സംഘടിപ്പിച്ച സമരങ്ങൾക്കെതിരെ എത്ര കേസെടുത്തെന്ന കണക്കും അറിയിക്കണം. ഹരജിയിൽ നാളെ കോടതി വിശദമായ വാദം കേൾക്കും.