Health Kerala

മലയാളി നഴ്സിന്‍റെ മരണം: ചികിത്സാ പിഴവുണ്ടായെന്ന് കുടുംബം, ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വീണ്ടും ധരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടെന്ന് സഹപ്രവര്‍ത്തകര്‍

വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു.

പ്ലസ് ടു കോഴ്സ് അനുവദിക്കാന്‍ കെ.എം ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ എത്തി അന്വേഷണ സംഘം തെളിവെടുത്തു. വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ 11 മണിയോടെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി വി.മധുസൂധനന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘം അഴീക്കോട് സ്കൂളിലെത്തിയത്. സ്കൂള്‍ ഓഫീസില്‍ പരിശോധന നടത്തിയ സംഘം വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു. അന്വഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി പറഞ്ഞു. കോഴ നല്‍കിയെന്ന് പറയുന്ന കാലഘട്ടത്തില്‍ സ്കൂള്‍ മാനേജരായിരുന്ന ആളെയും കേസില്‍ പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

സി.പി.എം പ്രാദേശിക നേതാവും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കുടുവന്‍ പത്മനാഭന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ.എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത്. സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു പരാതി. കേസില്‍ പരാതിക്കാരന്‍റെയും ലീഗ് പ്രാദേശിക നേതാവിന്‍റെയും മൊഴി കഴിഞ്ഞ ദിവസം വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.