Kerala

പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു; 600 ല്‍ 119 സാമ്പിളുകളും പോസിറ്റീവ്

600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും കോവിഡ്

കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന പൂന്തുറയില്‍ സ്ഥിതി ആശങ്കാജനകം. 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. ഇവിടേക്കുള്ള വഴികളെല്ലാം അടച്ചിടും. കടല്‍ വഴി ആളുകള്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസിന് നിര്‍ദേശം നല്‍കി.

അതേസമയം പൂന്തുറയിലെ കോവിഡ് രോഗികള്‍ ദുരിതത്തിലാണെന്നും വാര്‍ത്തയുണ്ട്. പൂന്തുറ പരുത്തിക്കുഴി മേഖലയിൽ നിന്ന് ആന്‍റിജന്‍ ടെസ്റ്റ്പോസിറ്റീവായ രോഗികളാണ് ദുരിതം അനുഭവിക്കുന്നത്. ടെസ്റ്റ് പോസിറ്റീവായ 50 പേര്‍ ഉപയോഗിക്കുന്നത് മൂന്ന് ശുചിമുറി മാത്രമാണ്. സാനിറ്റൈസറോ ഹാന്‍ഡ്‍ വാഷോ ഇല്ല. ആവശ്യത്തിന് കിടക്കയില്ലാത്തതിനാൽ കുട്ടികൾ കിടക്കുന്നത് തറയിലാണ്. വർക്കല എസ്.ആർ ഡെന്‍റല്‍ കോളജിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.