Kerala

കേരളത്തിന് പുറത്ത് നിന്നു വരുന്നവര്‍ക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും

സംസ്ഥാന അതിർത്തിയിൽ ഇതിനായി പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാത്തതിന് സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വീണ്ടും രംഗത്തെത്തി.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷൈലജ. സംസ്ഥാന അതിർത്തിയിൽ ഇതിനായി പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാത്തതിന് സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വീണ്ടും രംഗത്തെത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ആത്മഹത്യാപരമെന്നും കെ.കെ.ശൈലജ പറഞ്ഞു. അതേ സമയം സർക്കാരിനെതിരെ വീണ്ടും ഐ.എം.എ വിമർശവുമായെത്തി. കോവിഡ് വ്യാപിക്കുമ്പോഴും സർക്കാർ ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നില്ല. പ്രതിദിനം ഒന്നര ലക്ഷം ടെസ്റ്റ് നടത്തേണ്ടയിടത്ത് ടെസ്റ്റുകൾ അറുപതിനായിരത്തിൽ താഴെ മാത്രമായി ഒതുങ്ങുന്നു. കോവിഡ് മുക്തരായവരുടെ ഡേറ്റാ വിശകലനം നടത്തുന്നില്ലെന്നും ഐ.എം. എ കുറ്റപ്പെടുത്തി.