Kerala

ആലപ്പുഴയിൽ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഗര്‍ഭിണിയും

ദമാമിൽ നിന്നും തിരിച്ചെത്തിയതാണ് ഇവർ, നവീ മുംബൈയിൽ നിന്നെത്തിയ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ ഗർഭിണിയും. ദമാമിൽ നിന്നും തിരിച്ചെത്തിയതാണ് ഇവർ. നവീ മുംബൈയിൽ നിന്നെത്തിയ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. ഗ്രീൻ സോണിലായിരുന്ന ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന് കലക്ടർ അറിയിച്ചു. ഒരു മാസത്തെ ആശ്വാസത്തിന് ശേഷം ആലപ്പുഴ വീണ്ടും കോവിഡ് ഭീതിയിൽ.

ജില്ലയിൽ രണ്ടു പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. പുറക്കാട് സ്വദേശിയായ യുവാവ് മെയ് 11 – ന് റോഡു മാർഗം നവീ മുംബൈയിൽ നിന്നും ആലപ്പുഴയിലെത്തിയതാണ്. തൃക്കുന്നപ്പുഴ സ്വദേശിനിയായ ഗർഭിണി 13 – ന് ദമാമിൽ നിന്നുമാണ് വന്നത്. വീടുകളിൽ ക്വാറെന്റെനിലായിരുന്ന ഇരുവർക്കും രോഗലക്ഷണമുണ്ടായിരുന്നില്ല. ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവാവിനൊപ്പം കാറിൽ സഞ്ചരിച്ചർ നിരീക്ഷണത്തിലാണ്. ഏപ്രിൽ 8 നാണ് ആലപ്പുഴയിൽ അവസാനമായി കോവിഡ് സ്ഥിരീകരിച്ചത്. ഗ്രീൻ സോണായി ജില്ല മാറിയതോടെ ജനങ്ങൾ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു. എന്നാൽ ഇനി ഇളവുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെപെടുത്തേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.