സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു. ഏറെ നാളുകൾക്ക് ശേഷം ടി.പി.ആർ 38ന് താഴെയെത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. രോഗവ്യാപനത്തിന് തെല്ലൊരു ശമനമുണ്ടായെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 37.23 ആയിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിക്കുന്നവരേക്കാൾ കൂടുതൽ പേർ ഇന്നലെ രോഗമുക്തി നേടി. നിലവിലെ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുനന്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. നിയന്ത്രണങ്ങൾ എത്തരത്തിൽ മുന്നോട്ടുകൊണ്ടുപോകണം എന്നത് തന്നെയാകും പ്രധാനമായും ചർച്ചയാകുക. കൂടുതൽ ജില്ലകളിൽ നിയന്ത്രണം വേണമോയെന്ന കാര്യം പരിശോധിക്കും. തിരുവനന്തപുരം ഉൾപ്പടെ സി കാറ്റഗറിയിലുള്ള മിക്ക ജില്ലകളിലും രോഗവ്യാപനം കുറഞ്ഞെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഈ ജില്ലകളിൽ ഇളവ് നൽകുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായി എന്നാണ് സർക്കാരിന്റെ നിഗമനം, അതിനാൽ ഈ രീതി തുടരാനാണ് സാധ്യത. സി ക്യാറ്റഗറി ജില്ലകളിലെ തിയറ്ററുകൾക്ക് ഇളവ് നൽകുന്ന കാര്യവും ചർച്ചയാകും. ഞായറാഴ്ച ലോക്ക്ഡൗൺ ഈ ആഴ്ച കൂടി തുടരും. അടുത്ത അവലോകനയോഗത്തിലാകും ഇതിലെ മാറ്റം സംബന്ധിച്ച കാര്യം തീരുമാനിക്കുക.
Related News
കോഴിക്കോട്ട് പുഴയില് വിദ്യാർത്ഥി ഒഴുക്കില്പ്പെട്ട് മരിച്ചു
കോഴിക്കോട് മുക്കം തൃക്കുടമണ്ണ കടവില് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കില്പ്പെട്ട് മരിച്ചു. മുക്കം മാമ്പറ്റ സ്വദേശി നിധിന് സെബാസ്റ്റ്യനാണ് മരിച്ചത്. ആര്.ഇ.സി. ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂള് പ്ലസ് വണ് വിദ്യാര്ഥിയാണ് നിധിന്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സ്കൂള് വിട്ട ശേഷം നിധിനും മറ്റു രണ്ടു വിദ്യാര്ഥികളും കൂടി ഇവിടെ കുളിക്കാന് എത്തിയതായിരുന്നു.
എംപി ഓഫിസ് ആക്രമണവും സ്വപ്നയുടെ ആരോപണങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും; ഇന്നും സഭ പ്രക്ഷുബ്ദമാകും
നിയമസഭ ഇന്നും പ്രക്ഷുബ്ദമാകും. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും സ്വർണക്കടത്ത് കേസിലെ സ്വപ്നയുടെ ആരോപണങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. അതിനിടെ പ്രതിപക്ഷ എം.എൽ.എമാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത് ചട്ടലംഘനം എന്നാരോപിച്ച് മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി അസാധാരണമായ പ്രതിഷേധങ്ങൾക്കും നടപടികൾക്കുമാണ് നിയമസഭ ഇന്നലേ വേദിയായത്. ഇതിന്റെ തുടർച്ച ഇന്നും ആവർത്തിക്കുമെന്ന സൂചനയാണ് പ്രതിപക്ഷം നൽകുന്നത്. സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉയർത്തിയേയ്ക്കും. കേന്ദ്ര ഏജൻസികൾ […]
രാഹുല് ഗാന്ധി ഇന്ന് കേരളത്തില്; കോണ്ഗ്രസ് നേതൃസംഗമത്തില് പങ്കെടുക്കും
കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി ഇന്ന് കേരളത്തിലെത്തും. കൊച്ചിയില് വൈകിട്ട് മൂന്നിന് നടക്കുന്ന കോണ്ഗ്രസ് നേതൃസംഗമത്തില് പങ്കെടുക്കാനാണ് രാഹുല് എത്തുന്നത്. സ്ഥാനാര്ത്ഥി നിര്ണ്ണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ രാഹുലിന്റെ വരവോടെ വേഗത്തിലാകുമെന്നാണ് കെ.പി.സി.സി വിലയിരുത്തല്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല് ഗാന്ധി അന്തരിച്ച എം.ഐ.ഷാനവാസ് എം.പിയുടെ വീട് സന്ദര്ശിയ്ക്കും. തുടര്ന്ന് മൂന്ന് മണിക്ക് മറന്ഡ്രൈവിലെ കോണ്ഗ്രസ് നേതൃ സംഗമത്തില് പങ്കുടക്കും. മറൈൻ ഡ്രൈവിലെ സമ്മേളനത്തിന് ശേഷം ഗസ്റ്റ് ഹൗസിൽ യു.ഡി.എഫ് നേതാക്കളെ ഒന്നിച്ച് കാണുന്ന […]