കോവിഡ് പ്രതിദിന രോഗബാധയിൽ തിരുവനന്തപുരം ജില്ല ഒന്നാമത്. 3,494 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറമാണ് പ്രതിദിന രോഗബാധയിൽ രണ്ടാമത് 3,443 പേർക്കാണ് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്ത തൃശൂർ ജില്ലയാണ്.
3,280 പേർക്ക് തൃശൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂർ 1838, കോട്ടയം 1713, കാസർഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് മറ്റു ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 27,487 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 65 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 27.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,71,33,089 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല.
അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 125 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 122 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5879 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 255 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,815 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2303 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 3231, മലപ്പുറം 3253, തൃശൂർ 3249, എറണാകുളം 2699, കോഴിക്കോട് 2419, പാലക്കാട് 811, കൊല്ലം 2028, ആലപ്പുഴ 1906, കണ്ണൂർ 1617, കോട്ടയം 1589, കാസർഗോഡ് 886, പത്തനംതിട്ട 415, ഇടുക്കി 407, വയനാട് 305 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 114 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 45, എറണാകുളം 14, തിരുവനന്തപുരം 12, കാസർഗോഡ് 11, തൃശൂർ 9, വയനാട് 7, കൊല്ലം, പാലക്കാട് 5 വീതം, പത്തനംതിട്ട 4, മലപ്പുറം 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 31,209 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2696, കൊല്ലം 2280, പത്തനംതിട്ട 431, ആലപ്പുഴ 2071, കോട്ടയം 2054, ഇടുക്കി 376, എറണാകുളം 3999, തൃശൂർ 2076, പാലക്കാട് 3526, മലപ്പുറം 3694, കോഴിക്കോട് 4995, വയനാട് 383, കണ്ണൂർ 1803, കാസർഗോഡ് 825 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,19,726 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 15,04,160 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,89,991 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 9,56,932 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 33,059 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3580 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 798 ഹോട്ട് സ്പോട്ടുകളാണുള്ളത്.