രാജ്യത്തെ കൊവിഡ് കേസുകൾ 32 ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. മണിപ്പൂരിലെ സാമൂഹ്യക്ഷേമ മന്ത്രി നെംച്ച കിപ്‌ഗെനും, പഞ്ചാബിൽ ശിരോമണി അകാലിദൾ എംഎൽഎ ഗുർപ്രതാപ് സിംഗ് വാഡ്‌ലയ്ക്കും രോഗം സ്ഥിരീകരിച്ചു. സുരക്ഷാ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് വീട്ടു നിരീക്ഷണത്തിലേക്ക് മാറി.
മഹാരാഷ്ട്രയിൽ 10,425 പുതിയ രോഗികൾ. 329 മരണം. ആകെ രോഗബാധിതർ 703,823ഉം, മരണം 22,794ഉം ആയി. ആന്ധ്രയിൽ 24 മണിക്കൂറിനിടെ 9927 കേസുകളും 92 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 371,639. ആകെ മരണം 3460 ആയി. തമിഴ്‌നാട്ടിൽ 5,951 പുതിയ കേസുകളും 107 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 3,91,303 ആയി. ആകെ മരണം 6,721. കർണാടകയിൽ 8161 പുതിയ കേസുകൾ. 148 മരണം. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകൾ 2,91,826ഉം, മരണം 4958ഉം ആയി. ഉത്തർപ്രദേശിൽ 5124ഉം, പശ്ചിമബംഗാളിൽ 2964ഉം, ഒഡിഷയിൽ 2752ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.