India Kerala

കോവിഡ് 19 എന്ന് സംശയം: സൗദിയില്‍ നിന്നെത്തിയ കൊയിലാണ്ടി സ്വദേശി ആശുപത്രിയില്‍

സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തിയ കൊയിലാണ്ടി സ്വദേശിയെ കോവിഡ് 19 ബാധയെന്ന സംശയത്തെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ആദ്യം ചികിത്സ തേടിയത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ്. പിന്നീട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ സ്രവ സാമ്പിള്‍ നാളെ പരിശോധനക്കയക്കും.

നിലവിൽ സംസ്ഥാനത്ത് 206 പേരാണ് നിരീക്ഷത്തിലുളളത്. ഇവരിൽ 193 പേർ വീടുകളിലും 13 പേർ ആശുപത്രികളിലുമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 9 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.