Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോട്ടയം, പാറക്കത്തോട് സ്വദേശി

ഓട്ടോ ഡ്രൈവറായ ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല

സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയും നിരീക്ഷണത്തിലിരുന്നയാളും മരിച്ചു. ലാബിലെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലെ ലാബ് അടച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ തീരപ്രദേശങ്ങളിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക് ആറ് മണി മുതല്‍ നിലവില്‍ വരും.

കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാം ആണ് മരിച്ചത്. 71 വയസുള്ള ഇയാൾ ഓട്ടോ ഡ്രൈവറാണ്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്ന സലാം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

വയനാട് കണിയാമ്പറ്റയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കനാണ് മരിച്ച മറ്റൊരാൾ. ബാംഗ്ലൂരിൽ നിന്ന് ജൂലായ് 10ന് നാട്ടിലെത്തി. ഇദ്ദേഹത്തിന്‍റെ സ്രവം പരിശോധനയ്ക്കയച്ചു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ലാബിലെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നാദാപുരം താലൂക്ക് ആശുപത്രിയിലെ ലാബ് അടച്ചത്. ലാബ് ജീവനക്കാരടക്കം 6 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ തീരദേശ മേഖലകളിൽ ട്രിപ്പിൾ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗൺ ഇന്ന് വൈകിട്ട് 6 മുതൽ നിലവിൽ വരും. പൂന്തുറയിലെ മൂന്നു വാർഡുകളിലൊഴികെ തിരുവനന്തപുരം കോർപറേഷനെ ട്രിപ്പിൾ ലോക് ഡൗണിൽ നിന്ന് ലോക് ഡൗണിലേക്ക് മാറി. സംസ്ഥാനത്ത് ഇപ്പോൾ 3743 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 222 പ്രദേശങ്ങൾ ഹോട്ട് സ്പോട്ടുകളാണ്.