India Kerala

കോവിഡ്; കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ല ഭരണകൂടം. 50 പേരില്‍ കൂടുതല്‍ ഒത്ത് ചേരുന്നത് ഒഴിവാക്കണമെന്ന് ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതുവരെ പരിശോധിച്ച 98 സാമ്പിളുകളില്‍ 69 എണ്ണം നെഗറ്റീവാണ്. 24 സാമ്പിളുകളുടെ ഫലം ഇനി ലഭിക്കാനുണ്ട്.

രണ്ട് പേരില്‍ മാത്രമാണ് കോട്ടയം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുമായി ബന്ധപ്പെട്ടവരെ കോറന്‍റൈന്‍ ചെയ്യാനുള്ള ശ്രമം ജില്ല ഭരണകൂടം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മറ്റ് ജില്ലകളില്‍ നിന്നുമുളളവര്‍ കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്. 50 പേരില്‍ കൂടുല്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ ഒഴിവാക്കണമെന്ന് ജില്ല കലക്ടര്‍ ഉത്തരവിട്ടു.

നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് അറിയിപ്പ്. നിലവില്‍ 98 സാമ്പിളുകള്‍ ജില്ലയില്‍ നിന്ന് പരിശോധനക്ക് അയച്ചു. ഇതില്‍ 69 ഉം നെഗറ്റീവാണ്. 24 എണ്ണത്തിന്‍റെ ഫലം വരാനുണ്ട്. മൂന്ന് സാമ്പിളുകള്‍ പരിശോധിക്കാതെ തള്ളുകയും ചെയ്തു. ആകെ 1378 പേര്‍ ഹോം കോറന്‍റൈനില്‍ ഉണ്ട്. ആശുപത്രി ഐസലേഷനില്‍ 8 പേരും. 129 പ്രൈമറി കോണ്ടാക്ടും 460 സെക്കണ്ടറി കോണ്ടാക്ടും ഉണ്ടായിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.