ഇറ്റലിയിലെ മിലാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്ന് വൈകീട്ടോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഇവര്‍ ഡല്‍ഹിയിലെത്തും. ജനോവയില്‍ കുടുങ്ങി കിടക്കുന്നവരെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഡല്‍ഹിയിലെത്തിക്കുന്ന യാത്രക്കാരെ 14 ദിവസം നിരീക്ഷണത്തിന് വിധേയമാക്കും.
