കോവിഡ് കാലത്ത് പൊതുഗതാഗതം പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദരെല്ലാം പറയുന്നത്. എന്നാല്‍ അത്യാവശ്യത്തിന് യാത്ര ചെയ്യേണ്ടിവരുന്നവര്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് ഡോ.വി.ജി പ്രദീപ് പറയുന്നത്.
- ആവശ്യത്തിന് മാത്രം യാത്ര ചെയ്യുക.
- ദീര്‍ഘദൂരയാത്രകള്‍ ഒഴിവാക്കുക.
- പനിയോ ജലദോഷമോ ഉള്ളവര്‍ യാത്ര ഒഴിവാക്കുക.
- വലിയ തിരക്കുള്ള ബസ്സുകളില്‍ യാത്രചെയ്യാതിരിക്കുക.
- അകലം പാലിച്ച് ഇരിക്കുക.
- അടുത്തടുത്ത് നില്‍ക്കാതിരിക്കുക.
- കമ്പിയില്‍ പിടിച്ചതിന് ശേഷം കൈകള്‍ മുഖത്ത് തൊടാതിരിക്കുക.
- വാഹനത്തില്‍ നിന്ന് ഇറങ്ങിയാല്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക.
- ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.
- മാസ്‌ക്കിന്‍റെ പുറഭാഗത്ത് യാതൊരു കാരണവശാലും തൊടാതിരിക്കുക.
- ഉപയോഗിച്ച ടിഷ്യൂ പൊതുയിടത്ത് വലിച്ചെറിയരുത്.
- ഉപയോഗം കഴിഞ്ഞ മാസ്‌ക്കുകള്‍ ശ്രദ്ധയോടെ മാറ്റുക.
- പരമാവധി പൊതുവാഹനങ്ങള്‍ ഒഴിവാക്കുക.