കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലും അതീവ ജാഗ്രത തുടരുകയാണ്. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 719 പേരുടെ ലിസ്റ്റ് ജില്ല ഭരണകൂടം തയ്യാറാക്കി. ഇതില്‍ 270 പേര് നേരിട്ട് രോഗബാധിതരുമായ ഇടപഴകിയവരാണ്. രണ്ട് വയസുകാരിയായ കുട്ടിയെ പുതുതായി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.
270 പേരുമായി ഇറ്റലിയില്‍ നിന്ന് വന്നവര്‍ നേരിട്ട് ഇടപഴകിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. 440 പേരുമായി നേരിട്ടല്ലാതെയും ബന്ധപ്പെട്ടിട്ടുണ്ട്. മൊത്തം 719 പേരുടെ ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ 80 ശതമാനം പേരെയും കണ്ടെത്താനായി. 30 പേരാണ് ആശുപത്രികളില്‍ ഉള്ളത്. 12 പേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ ഹോം കോറന്റൈനിലാണ്. 9 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. കൂടുതല്‍ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്.
കൊച്ചിയില്‍ 13 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്ന പരിശോധന ഇവിടെയും നടക്കുന്നുണ്ട്. കോട്ടയത്ത് 9 പേരാണ് നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ടയില്‍ നിന്നും കൊണ്ടുവന്ന രണ്ട് പേര് കൂടി ഇതില്‍ ഉള്‍പ്പെടും. 85ഓളം പേര് ഹോം കോറന്റൈനിലുമുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരിപാടികളും ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്കി. കൊല്ലം ജില്ലയിലും ജാഗ്രത തുടരുകയാണ്.