കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാളെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടി.വി പുരം സ്വദേശി ശരത് (22) ആണ് അറസ്റ്റിലായത്. കോവിഡ് 19 വൈറസ് ബാധിച്ചയാളെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ശബ്ദസന്ദേശം നല്‍കിയതിനാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇതോടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മൊത്തം കേസുകളുടെ എണ്ണം 14 ആയി.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/03/covid-19-fake-news-arrest.jpg?resize=1200%2C600&ssl=1)