കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകരെ വിലക്കി സിയാല്‍ നിര്‍ദ്ദേശമുണ്ട്. ടെര്‍മിനല്‍ കെട്ടിട പരിസരത്തും സന്ദര്‍ശന ഗ്യാലറിയിലും പ്രവേശനമനുവദിക്കില്ലെന്നും സിയാല്‍ പറഞ്ഞു. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. യാത്രക്കാരുടെ വാഹനങ്ങള്‍ അല്ലാത്ത എല്ലാ വാഹനങ്ങളും വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ അകലെ തടയുകയാണ്. സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമാണ്.
Related News
നെടുമ്ബാശേരിയില് വന്‍ സ്വര്‍ണവേട്ട
കൊച്ചി: നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 51 1.5 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഇന്റലിജന്റ്സ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ അബ്ദുള്‍ നാസറില്‍ (28) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. വിപണിയില്‍ 51 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണമാണ് പിടികൂടിയത്. റീച്ചാര്‍ജബിള്‍ ഫാനിന്റെ ബാറ്ററിക്കകത്ത് ഷീറ്റുകളാക്കി സൗദിയില്‍ നിന്നുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് അബ്ദുല്‍ നാസര്‍ നെടുമ്ബാശേരിയിലെത്തിയത്. കഴിഞ്ഞ ദിവസവും നെടുമ്ബാശേരിയില് മൂന്ന് കോടിയിലേറെ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. നിലവില്‍ പിടിയിലായ […]
സി.പിയെ വെട്ടിയ നാടാണിതെന്ന് ഗവര്‍ണര്‍ ഓര്‍ക്കണം: കെ.മുരളീധരൻ എം.പി
സര്‍ക്കാറുമായുള്ള തര്‍ക്കത്തില്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശമുന്നയിച്ച പ്രതിപക്ഷ നേതാക്കള്‍ ധൈര്യപൂര്‍വം നിലപാടെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. നയപ്രഖ്യാപനത്തില്‍ പൌരത്വ നിയമത്തിനെതിരായ പ്രമേയം ഉള്‍പ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പൌരത്വ നിയത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ നടക്കുന്ന തര്‍ക്കത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരായ കുടത്ത വിമര്‍ശമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സര് സിപിയുടെ ചരിത്രം ഒര്‍മിപ്പിച്ചാണ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ചത്. സിപിയെ വെട്ടിയ നാടാണിതെന്ന് ഗവര്‍ണര്‍ ഓര്‍ക്കണം. ഗവർണർ ആരിഫ് […]
ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി; 69 പന്നികളെ കൊന്നു
ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച കരിമണ്ണൂർ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ 69 പന്നികളെ കൊന്നു. ഇന്നലെയും ഇന്നുമായാണ് 69 പന്നികളെ കൊന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളത്തുള്ള പന്നിഫാമിൽ 25 പന്നികൾ ഇന്നലെ ചത്തിരുന്നു.ആഫ്രിക്കൻ പന്നിപ്പനി എന്ന് സംശയമുണ്ട്. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇടുക്കിയിൽ പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. ഫാമിൽ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാൽ സമീപത്തെ മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്താൽ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകൾ റിപ്പോർട്ട് ചെയ്യാത്ത […]