പൂവക്കുളത്തിൽ മോഹന്‍ദാസ്, ഭാര്യ ജ്യോതി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂര്‍ ഇരിട്ടി മുഴക്കുന്നില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. പൂവക്കുളത്തിൽ മോഹന്‍ദാസ്, ഭാര്യ ജ്യോതി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം.
ഇന്ന് ഉച്ചയായിട്ടും ഇരുവരെയും കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മോഹന്‍ദാസിനെ തൂങ്ങിമരിച്ച നിലയിലും ജ്യോതിയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരിട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ഫോറന്‍സിക് സംഘവും എത്തിയിട്ടുണ്ട്. മരണ കാരണം എന്തെന്ന് വ്യക്തമല്ല.