Kerala

പോലീസ് ക്യാന്‍റീനില്‍ അഴിമതിയും വ്യാപക ക്രമക്കേടും; 11 ലക്ഷത്തിന്റെ സാധനങ്ങള്‍ കാണാനില്ല

അടൂര്‍ സബ്‌സിഡിയറി സെന്‍ട്രല്‍ പോലീസ് ക്യാന്റീനില്‍ അഴിമതിയും വ്യാപക ക്രമക്കേടുമെന്ന് കണ്ടെത്തല്‍. ആവശ്യമില്ലാതെ 42 ലക്ഷത്തിന്റെ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും 11 ലക്ഷത്തിന്റെ സാധനങ്ങള്‍ കാണാനില്ലെന്നും കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് ജയനാഥ് ജെ ഐ.പി.എസിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്.

ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ ക്യാന്റീനില്‍ ജോലി ചെയ്യുന്നവരെയും കണ്ടെത്തി. ഇതുസബന്ധിച്ച റിപ്പോര്‍ട്ട് കമാന്‍ഡന്റ് ജയനാഥ്, ഡിജിപിക്ക് കൈമാറി.

റിപ്പോര്‍ട്ടില്‍ പോലീസ് തലപ്പത്തുള്ളവര്‍ക്കെതിരെയും വിമര്‍ശനമുണ്ട്. ക്യാന്റീന്‍ ക്രമക്കേട് നേരത്തെ അറിയിച്ചിട്ടും നടപടിയില്ലെന്നും കുറ്റക്കാരെ കണ്ടെത്താനും ശിക്ഷ നല്‍കാനും നടപടിയുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയനാഥ് അച്ചടക്കലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ സര്‍ക്കാര്‍ അച്ചടക്ക നടപടി തുടങ്ങിയിരുന്നു.