കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജാഗ്രത തുടരുന്നു. കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ സ്കൂളുകളില്‍ പഠനയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2421 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.2321 പേര്‍ വീട്ടിലും 100 പേര്‍ ആശുപത്രികളിലും 190 സാമ്പിള്‍ പരിശോധനയക്ക് അയച്ചപ്പോള്‍ 100 നെഗറ്റീവ് ആണ്. നിരീക്ഷണത്തില്‍ ഉള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയാക്കാതെ പുറത്ത് പോകരുതെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
കൊറോണ സ്ഥീരീകരിച്ച തൃശൂര്‍,ആലപ്പുഴ,കാസര്‍കോട് ജില്ലകളിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തകരമാണ്.അതിനിടെ തൃശൂരിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പഠനയാത്ര ഒഴിവാക്കണമെന്നാശ്യപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ കത്തയച്ചു.പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കൊറോണ വൈസുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഏഴ് പേര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ കേരള സന്ദര്‍ശനം ഒഴിവാക്കണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സംസ്ഥാനത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.