കൊറോണ വൈറസിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി. തൃശൂരില്‍ ഏഴ് പേര് നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഡി.എം.ഒ അറിയിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് നിരീക്ഷണം നടക്കുന്നത്.
Related News
കളിയിക്കാവിള കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ വിധി നാളെ
കളിയിക്കാവിള കൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ നാളെ വിധി പറയും. കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം കോടതിയില്‍ എതിര്‍ത്തു. കസ്റ്റഡിയില്‍ വിട്ടാല്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം.
സ്വര്‍ണ വില കൂടി
സ്വര്‍ണ വില 30,000 കടന്നു മുന്നേറുകയാണ്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 30,160 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 3,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രണ്ടാം തവണയാണ് പവന്റെ വില 30,000 കടക്കുന്നത്. ജനുവരി എട്ടിന് പവന്റെ വില 30,400 രൂപയില്‍ എത്തിയിരുന്നു.
ചീഫ് വിപ്പിന്റെ പേഴ്സണൽ സ്റ്റാഫിൽ 17 പേര് കൂടി; പദവി തന്നെ അനാവശ്യമെന്ന വിവാദങ്ങൾക്കിടെ നിയമനം
ചീഫ് വിപ്പ് ഡോ. എൻ ജയരാജിൻ്റെ പേഴ്സണൽ സ്റ്റാഫിൽ 17 പേരെ കൂടി അനുവദിച്ച് സർക്കാർ ഉത്തരവ്. എൻ ജയരാജിൻ്റെ പേഴ്സണൽ സ്റ്റാഫിന് ശമ്പള ഇനത്തിൽ ചെലവ് പ്രതിവർഷം ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് . ചീഫ് വിപ്പിന്റെ പേർസണൽ സ്റ്റാഫിൽ ഏഴ് പേരെ സർക്കാർ അനുവദിച്ചിരുന്നു ഡ്രൈവറും പേഴ്സണൽ അസിസ്റ്റൻ്റും അടക്കമാണ് അനുവദിച്ചത്. ഇതുകൂടാതെയാണ് 17 പേരെ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതിൽ നാല് പേർ […]