India Kerala

കരിപ്പൂര്‍ ; റണ്‍വേ ഫിലിറ്റ് നിര്‍മാണം പുരോഗമിക്കുന്നു

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്‍റെ അടിസ്ഥാന വികസന രംഗത്ത് പ്രധാനമാവുകയാണ് റണ്‍വേ ഫിലിറ്റ് നിര്‍മാണം. മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ഏറ്റവും നീളം കൂടിയ കോഡ് ഇ ഗണത്തില്‍ പെടുന്ന എയര്‍ബസ് 340 വിമാനങ്ങള്‍ക്ക് വരെ കരിപ്പൂരിലേക്ക് സര്‍വീസ് നടത്താന്‍ കഴിയും.

എയര്‍ബസ് 300, എയര്‍ബസ് 310 എന്നീ ഇടത്തരം കോഡ് ഡി ഗണത്തില്‍ പെടുന്ന വിമാനങ്ങള്‍ക്ക് അനുസരിച്ചുള്ള സൌകര്യങ്ങളായിരുന്നു റണ്‍വേ ഫിലിറ്റിനോട് ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്നത്. നിലവില്‍ ഓവര്‍ സ്റ്റിയറിങ് രീതിയിലൂടെയാണ് വൈഡ് ബോഡി വിമാനങ്ങള്‍ കരിപ്പൂരില്‍ ലാന്‍റ് ചെയ്യുന്നത്. പുതിയ ഫിലിറ്റ് നിര്‍മാണത്തോടെ അതിനും പരിഹാരമാവും.

777-200 / 747-400വിമാനങ്ങ ളുടെ വീൽബേസിനനുസരി ച്ചുള്ള റൺവേ ഫിലിറ്റ് ക്രമീകര ണം പൂർത്തികരിക്കുന്നതോടെ കരിപ്പൂരിന് പൂർണ്ണമായും കോഡ് E സ്വഭാവം നേടാവും കഴിയും.

കരിപ്പൂരിലെ വലിയ വിമാനങ്ങളുടെ സര്‍‌വീസുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളില്‍ പ്രധാന നിര്‍ദേശമായി സമര്‍പ്പിക്കപ്പെട്ടതാണ് റണ്‍വേ ഫിലിറ്റ് പരിഷ്കരിക്കുകയെന്നത്. അതാണ് ഇപ്പോള്‍ നടപ്പാക്കപ്പെടുന്നത്.