മുന്‍ എം.പി എ. സമ്പത്തിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹയില്‍ നിയമിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഡല്‍ഹി ഇടപെടലുകളെ നിരീക്ഷിക്കാന്‍ കോണ്‍ഗ്രസ്. കേന്ദ്ര സഹായങ്ങള്‍ നേടിയെടുക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങളില്‍ ഇനി കോണ്‍ഗ്രസ് വിമര്ശമുന്നയിക്കും.
കേന്ദ്ര സഹായം നേടിയെടുക്കുന്നതുള്‍പ്പെടെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടനാണ് പ്രത്യേക പ്രതിനിധിയായി മുന്‍ എം.പി എ. സമ്പത്തിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. നിയമനം ധൂര്‍ത്താണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നിയമനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കാബിനറ്റ് റാങ്കോടെ പ്രത്യേക പ്രതിനിധിയെ ഡല്‍ഹിയില്‍ നിയമിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ കേന്ദ്ര ഇടപെടുലുകളെ നിരീക്ഷിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ലഭിക്കാനാകാതെ പോയ കേന്ദ്ര സഹായം ഉള്‍പ്പെട നിരീക്ഷിക്കുകയും വിമര്‍ശം ഉന്നയിക്കുകയും ചെയ്യും.
പ്രത്യേക പ്രതിനിധിയെ നിയമിച്ചിട്ടും സംസ്ഥാനത്ത് ആവശ്യമായത് കേന്ദ്രത്തില്‍ നിന്ന് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കൃത്യമായി ഉന്നയിക്കുന്നത് സര്‍ക്കാരെ പ്രതിരോധത്തിലാക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്