കെ.കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കോണ്‍ഗ്രസ് ഒഴിവാക്കിയേക്കും. ഗവര്‍ണറെ ബഹിഷ്കരിക്കേണ്ട കാര്യം ആലോചിക്കേണ്ടിവരുമെന്ന് കെ. മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. നിലപാട് സംഘാടകരെ അറിയിച്ചുണ്ടെന്നും പരിപാടിയില്‍ പങ്കെടുക്കുമോ എന്ന് വൈകിട്ട് കാണാമെന്നും മുരളി പറഞ്ഞു.
പൌരത്വ ഭേദഗത നിയമത്തില്‍ കേന്ദ്രത്തെ അനുകൂലിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടെടുത്തോടെയാണ് ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞത്. ഇതിനിടെയാണ് നേരത്തെ നിശ്ചയിച്ച കെ കരുണാകരന്‍ അനുസ്മമരണ പരിപാടിയില്‍ ഗവര്‍ണര്‍ ഉദ്ഘാടനാകുന്നത്. പുതിയ സാഹചര്യത്തില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നതിലെ അഭിപ്രായ വ്യത്യാസം കെ. മുരളീധരന്‍ തുറന്നു പ്രകടിപ്പിച്ചു.
ഗവര്‍ണര്‍ പങ്കെടുത്താന്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് പരിപാടിയുടെ സംഘാടകരോട് കെ. മുരളീധരന്‍ അറിയിച്ചതായാണ് സൂചന. അതേസമയം കോണ്‍ഗ്രസ് പരസ്യ വിമര്‍ശം ഉന്നയിച്ച സാഹചര്യത്തില്‍ അയ്യങ്കാളി ഹാളില്‍ നടക്കുന്ന പരിപാടിയില‍് ഗവര്‍ണര്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.