പുനഃസംഘടന മാനദണ്ഡങ്ങളിൽ പ്രാഥമിക ധാരണയുണ്ടാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിലെ പുനഃസംഘടന നടപടികൾ ഉടൻ പൂർത്തിയാക്കാൻ തീരുമാനം.
പുതിയ കെപിസി സി, ഡി സി സി ഭാരവാഹികളെ ഈ മാസം 15 ന് മുമ്പ് തീരുമാനിക്കുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. എംപി മാർക്കും എംഎൽഎ മാർക്കും ഡിസിസി പ്രസിഡന്റ് പദവി നൽകേണ്ടന്നാണ് ഹൈക്കമാൻഡ് നിലപാട്. എന്നാൽ ജനപ്രതിനിധികൾ കെപിസി സി ഭാരവാഹിത്വം ഏറ്റെടുക്കുന്നതിൽ വിലക്കുണ്ടാകില്ല.