സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്‍ഡ് ചെയ്ത ഡി.സി.പി ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചൈത്രയുടെ നടപടി തെറ്റല്ല. സർക്കാർ അവരെ തളർത്താൻ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
ചൈത്രക്കെതിരായ നടപടി സേനയുടെ ആത്മവീര്യം തകർക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമപരമായാണ് ചൈത്ര റെയ്ഡ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം ചൈത്ര തെരേസ ജോണിന്‍റെ നടപടി മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. റെയ്ഡിന്‍റെ സമയത്ത് പ്രതികള്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തി കാണിക്കുന്ന പ്രവണത ചിലര്‍ക്കുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിനെ ഇത്തരത്തിലാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.