Kerala

വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം: കണ്ടക്ടർ അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ പിടിയിൽ. മേൽവെട്ടൂർ സ്വദേശിയായ ആദർശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിൻ മേലാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്

ഈ മാസം പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. എന്നാൽ കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വർക്കലയിൽ സർവീസ് നടത്തുന്ന ശ്രീനന്ദ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് 24 കാരനായ ആദർശ്. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.