സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴില്‍ ആറ് പേര്‍ക്കും നിപയില്ലെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഐസോലേഷന്‍ വാര്‍ഡിലുള്ള ഒരാളുടെ സാംപിള്‍ ഇന്ന് അയ്ക്കും.
നിപ പ്രതിരോധനത്തിന്റെ ഫലമായി ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് ജില്ലയില്‍ നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിപ്പയില്ലെന്ന് സ്ഥിരീകരിച്ച ആറ് പേരില്‍ 3 പേര്‍ രോഗിയെ പരിചരിച്ച നേഴ്‌സുമാരാണ്. ആശങ്കപ്പെടേണ്ട യാതൊന്നും ഇല്ലെങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരും. ഐസോലേഷനിലുള്ളവരെ ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യില്ലെന്നും മന്ത്രി അറിയിച്ചു.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം കൊച്ചിയില്‍ തുടങ്ങി. നിപരോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില അതേ നിലയില്‍ തുടരുകയാണ്. രോഗിയുമായി 314 പേര്‍ ഇടപഴകിയിട്ടുള്ളതായിട്ടാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അതില്‍ 149 പേരുമായി ആരോഗ്യവകുപ്പ് ബന്ധപ്പെട്ടുകഴിഞ്ഞു.