ചേലക്കര ട്രിപ്പിൾ ലോക്ഡൗൺ പ്രദേശത്ത് ക്വാറി തുറന്ന് പ്രവർത്തിച്ചതായി പരാതി. ക്വാറിയിൽ എത്തിയ അറുപതിലേറെ ലോറികളെയും ഡ്രൈവർമാരെയും നാട്ടുകാർ തടഞ്ഞു. ക്വാറിയുടെ ഗേറ്റ് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് താഴിട്ട് പൂട്ടി. നിയമ ലംഘനം നടത്തിയ ക്വാറിക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 30,203 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,788 ആയി. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂർ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂർ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസർഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 81 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 215 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. ഏഴിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.