1000 ബസുകൾ സർവീസിലിറക്കാതെ നശിപ്പിക്കുന്നു എന്ന് കെഎസ്ആർടിസി എംഡിക്കെതിരെ പരാതി. സ്വകാര്യ വ്യക്തിയാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിച്ചു. ലോക്ക്ഡൗണിൽ കൂടുതൽ ബസുകൾ സർവീസ് നടത്താതിരുന്നതിനാൽ 2000ലധികം ബസുകൾ വിവിധ യാർഡുകളിലായി സൂക്ഷിച്ചിരുന്നു. ഈ ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളയമ്പലം സ്വദേശി രവി പരാതി നൽകിയിരിക്കുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/07/kottaymvaikkom-ksrtc-depots-closed.jpg?resize=1200%2C642&ssl=1)