പന്തീരങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ കോളേജില്‍ നിന്നും പുറത്താക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാലയാട് ലോ കോളേജില്‍ നിന്നുമാണ് അലനെ പുറത്താക്കിയത്. തുടര്‍ച്ചയായി കോളേജില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.
കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാടുളള സ്കൂള്‍ ഓഫ് ലീഗല്‍ സര്‍വ്വീസില്‍ ബി.എ എല്‍.എല്‍.ബി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അലന്‍ ഷുഹൈബ്. അലനെ കോളേജില്‍ നിന്നും പുറത്താക്കുന്നതായി കാണിച്ച് മാതാവ് സബിതക്ക് വകുപ്പ് മേധാവിയാണ് രേഖാമൂലം അറിയിപ്പ് നല്‍കിയത്. കോഴ്സിന്റെു നിയമാവലി അനുസരിച്ച് പതിനഞ്ച് ദിവസം തുടര്ച്ച യായി കോളേജില്‍ ഹാജരാകാതിരുന്നതിനാലാണ് പുറത്താക്കല്‍ നടപടിയെന്നാണ് സര്വ്വഴകലാശാലയുടെ വിശദീകരണം.വൈസ് ചാന്സതലറുടെ നിര്ദ്ദേ ശപ്രകാരമാണ് നടപടി.കഴിഞ്ഞ നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവര്‍ത്തകനായ അലന്‍ ഷുഹൈബിനെയും സുഹൃത്ത് താഹാ ഫസലിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമുയരുന്നതിനിടെയാണ് അലനെ കോളേജില്‍ നിന്നും പുറത്താക്കിയത്.