Kerala

കൊച്ചി വിമാനത്താവളത്തിന് എസിഐ അന്താരാഷ്ട്ര പുരസ്‌കാരം

കൊച്ചി വിമാനത്താവളത്തിന് എസിഐ അന്താരാഷ്ട്ര പുരസ്‌കാരം. യാത്രക്കാര്‍ക്ക് നല്‍കുന്ന മികച്ച സേവനത്തിനാണ് പുരസ്‌കാരം. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ റോള്‍ ഓഫ് എക്‌സലന്‍സി പുരസ്‌കാരത്തിനാണ് സിയാല്‍ അര്‍ഹമായത്.

യാത്രക്കാര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ വിലയിരുത്താന്‍ എല്ലാ വര്‍ഷവും എസിഐ സര്‍വേകള്‍ നടത്താറുണ്ട്. യാത്രക്കാര്‍ക്ക് നല്കുന്ന സേവനങ്ങളില്‍ സിയാല്‍ മാതൃകാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് എസിഐ ഡയറക്ടര്‍ ജനറല്‍ ലൂയി ഫിലിപ്പെ ഡി ഒലിവേര അറിയിച്ചു. സെപ്തംബര്‍ 9ന് മോണ്‍ട്രിയലില്‍ നടക്കുന്ന കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഗ്ലോബല്‍ സമ്മിറ്റില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും.