കൊച്ചിയിൽ കസ്റ്റംസ് പ്രിവൻ്റീവിൻ്റേയും, സ്റ്റേറ്റ് എക്സൈസ് സ്പെഷൽ എൻഫോഴ്സ്മെൻറ് സ്ക്വാഡിൻ്റേയും സംയുക്ത പരിഗോധനയിൽ ലഹരി മരുന്നുകൾ പിടികൂടി.മുന്തിയ ഇനം ലഹരിമരുന്നായ എംഡിഎംഎ, എൽഎസ്ഡി, ലഹരി ഗുളികകൾ എന്നിവ പിടികൂടി. സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെയാണ് അന്വേഷണ സംഘം പിടികൂടിയത്.
ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ലഹരി മരുന്ന് ഉപയോഗവും വിതരണവും. പ്രതികൾ ചെന്നൈയിൽ നിന്നും കൊച്ചിയിൽ എത്തിച്ചിരുന്നത് വൻ ലഹരിമരുന്ന് ശേഖരമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നാല് കിലോ എംഡിഎംഎ വില്പന നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു.
ഇവരിൽ നിന്നും ലഹരി മരുന്നു വാങ്ങിയവരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെ്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാവും.
അതേസമയം, കൊച്ചിയിൽ ലഹരി മരുന്നുകൾ പിടകൂടാൻ പൊലീസ് പരിശോധന ശക്തമാക്കിയെന്ന് ഡിസിപി ഐശ്വര്യ ഡോഗ്റേ ട്വന്റിഫോറിനോട് പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പോലീസുകാരെ നിരത്തിലിക്കിയിട്ടുണ്ടെന്നും ഐശ്വര്യ ഡോഗ്റേ 24 നോട് പറഞ്ഞു.