ഇ.എം.സി.സി വിവാദത്തിൽ പ്രതിഷേധം കടുക്കുന്നു. 27 ന് തീരദേശ ഹർത്താലിന് ആഹ്വാനം ചെയ്ത് മത്സ്യമേഖല സംരക്ഷണ സമിതി. മത്സ്യ മേഖലയെ സ്വകാര്യമേഖലക്ക് തീറെഴുതാണ് ശ്രമമെന്നും കരാർ പിൻവലിക്കും വരെ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്നും മത്സ്യമേഖല സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. 27 ന് ഹാർബറുകൾ സ്തംഭിക്കുമെന്നും തിങ്കളാഴ്ച ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷന്റെ ഓഫീസ് ഉപരോധിക്കുമെന്നും സമിതി ഭാരവാഹികൾ വ്യക്തമാക്കി.
Related News
‘കേന്ദ്ര സഹമന്ത്രിമാർ കേരളത്തിൽ വന്ന് ഇല്ലാത്ത പത്രാസ് കാണിക്കരുത്’; രണ്ടാം വന്ദേഭാരതിൽ എല്ലാ എംപിമാരും കൂട്ടായ പ്രവർത്തനം നടത്തിയെന്ന് കെ മുരളീധരൻ
കേരളത്തിൽ രണ്ടാം വന്ദേഭാരത് വന്നത് സന്തോഷമുള്ള കാര്യമാണെന്ന് കെ മുരളീധരൻ എംപി. കാസർഗോഡും തിരുവനന്തപുരവും തമ്മിലുള്ള അകലം കുറഞ്ഞു. എംപിമാരുടെ സമ്മർദം ഫലം ചെയ്തു എന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. (k muraleedharan vande bharat) ആദ്യ വന്ദേഭാരതിന്റെ വരുമാനം വർധിച്ചത് രണ്ടാം വന്ദേഭാരത് അനുവദിക്കാൻ കാരണമായി. പക്ഷേ, ബിജെപി തരം താണ രാഷ്ട്രീയം കളിക്കുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അത് കണ്ടു. പരിപാടിക്ക് ക്ഷണിച്ച പ്രാദേശിക എംഎൽഎയെ സംസാരിക്കാൻ അനുവദിച്ചില്ല. നാടൻ ഭാഷയിൽ പറഞ്ഞാൽ […]
അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ട്. ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.
യു.ഡി.എഫ്. പ്രകടനപത്രിക ഇന്ന്
നിയമസഭ തെരെഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. പ്രകടനപത്രിക ഇന്ന് പ്രകാശനം ചെയ്യും. ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങൾ പട്ടികയിലുണ്ടാകും. ജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യു.ഡി.എഫ് പ്രകടന പത്രിക തയ്യാറാക്കിയത്. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിഭിന്നമായി കൂടുതൽ തയ്യാറെടുപ്പുകളും പ്രകടനപത്രിക തയ്യാറാക്കാൻ യു.ഡി.എഫ് നടത്തിയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ മറികടക്കാൻ ഉതകുന്ന ന്യായ് പദ്ധതി പോലുള്ള വാഗ്ദാനങ്ങൾ പത്രികയിലുണ്ടാകും. സർക്കാരിന്റെ അവസാന ബജറ്റിന് രണ്ടു ദിവസം മുമ്പെ പ്രതിപക്ഷ നേതാവ് ഇതിന്റെ സൂചന നൽകിയിരുന്നു. […]