Kerala

തലസ്ഥാനത്ത് ആശങ്കയേറ്റി കോവിഡ് കണക്കുകള്‍; 201 പേര്‍ക്ക് രോഗബാധ

പൂന്തുറയിൽ 46 പേർക്ക് രോഗബാധയുണ്ടായപ്പോൾ പുല്ലുവിള, വിഴിഞ്ഞം, പൂവച്ചല്‍, വെങ്ങാനൂര്‍ എന്നിവിടങ്ങളില്‍ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടു

തലസ്ഥാനത്തിന് ആശങ്കയേറ്റി കോവിഡ് കണക്കുകൾ. തിരുവനന്തപുരത്ത് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 201 കേസുകൾ. പൂന്തുറയിൽ 46 പേർക്ക് രോഗബാധയുണ്ടായപ്പോൾ പുല്ലുവിള, വിഴിഞ്ഞം, പൂവച്ചല്‍, വെങ്ങാനൂര്‍ എന്നിവിടങ്ങളില്‍ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ തലസ്ഥാന ജില്ലയുടെ കൊവിഡ് സ്ഥിതിയെ വ്യക്തമാക്കുന്നതാണ്. ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായ പൂന്തുറയിൽ മാത്രം ഇന്നലെ റിപ്പോർട്ട് ചെയ്തതത് 46 കേസുകളാണ്. പൂന്തുറ വാർഡിൽ നിന്നുള്ളവരാണ് ഭൂരിഭാഗം രോഗികളും. ബീമാപള്ളിയിൽ 4 ഉം വള്ളക്കടവിൽ 6 ഉം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. തീരപ്രദേശമായ പുല്ലുവിള 19 കേസുകളോടെ പുതിയ ക്ലസ്റ്ററായി രൂപപ്പെട്ടു. വിഴിഞ്ഞത്തിന് സമീപമുള്ള കോട്ടുകാലിൽ മാത്രം 11 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരുമാതുറ 10 പേരാണ് ഇന്നലെ പോസിറ്റീവായത്.

അഞ്ചുതെങ്ങ്, പൂവാർ തുടങ്ങി മറ്റു തീരദേശ ഗ്രാമങ്ങളിലും കാവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 9 കേസുകൾ റിപ്പോർട്ട് ചെയ്തത് പൂവച്ചലിനെയും സമീപ പഞ്ചായത്തുകളുടെയും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ അമ്പതോളം വാർഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുതെങ്ങ്, പാറശാല പഞ്ചായത്തുകൾ പൂർണമായും കണ്ടെയ്ന്‍മെന്‍റ് സോണാണ്. തിരുവനന്തപുരം കോർപറേഷനിലെ വെങ്ങാനൂർ, കോട്ടപുരം, വിഴിഞ്ഞം, ഹാർബർ, വെള്ളാർ തിരുവല്ലം വാർഡുകളെയും കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.