കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകം സജീവ ചര്‍ച്ചയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാസര്‍കോട് എത്തും. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഖ്യമന്ത്രി സന്ദര്‍ശിച്ചേക്കും. ഇതിനായി സി.പി.എം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടു. പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ലെന്ന് കാസര്‍കോട് ഡി.സി.സി അറിയിച്ചു. സന്ദര്‍ശിക്കുന്നതില്‍ വിരോധമില്ലെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു.
സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനമടക്കം വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. അതിനിടെ കേസന്വേഷണത്തില്‍ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.