India Kerala

മോട്ടോർ വാഹന ഭേദഗതി നിയമം; സർക്കാരിന് കുറയ്ക്കാൻ പറ്റുന്ന വകുപ്പുകളിൽ പിഴ കുറയ്ക്കും

മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ സർക്കാരിന് കുറയ്ക്കാൻ പറ്റുന്ന വകുപ്പുകളിൽ പിഴ കുറയ്ക്കും. തുക നിയമവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഗതാഗത സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം ചുമതലപ്പെടുത്തി.

മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ ഉയർന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം തീർക്കാനാണ് ഗതാഗത, നിയമ, പൊലീസ് വകുപ്പുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്. പരിധി നിശ്ചയിച്ചിട്ടുള്ള നിയമ ലംഘനങ്ങളുടെ പിഴ കുറയ്ക്കും. തുക നിയമവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും.

നിശ്ചിത പിഴയുള്ള നിയമ ലംഘനങ്ങളിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഹെൽമറ്റ്, സീറ്റ് ബൽറ്റ് എന്നിവയുടെ കാര്യത്തിൽ പിഴ കുറയ്ക്കാൻ നിയമോപദേശം തേടും. മദ്യപിച്ച് വാഹനമോടിക്കൽ, ഡ്രൈവി ഗിനിടെയുള്ള ഫോൺ ഉപയോഗം പെർമിറ്റ് ഇല്ലാത്ത കേസ് എന്നിവയുടെ പിഴ കുറയ്ക്കില്ല. പിഴ സംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഉണ്ടാകും.