മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടനത്തിനാണ് അനുമതി നിഷേധിച്ചത്. മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാ റാം മീണയുടെ നിലപാട്.
Related News
കൊടൈക്കനാലിൽ വർണം വിരിയിച്ച് പക്ഷിക്കൂട്ടം; കൊവിഡിന് ശേഷം പക്ഷികളുടെ എണ്ണത്തിൽ വൻ വർധന
തമിഴ്നാട് കൊടൈക്കനാലിൽ ഇത് പക്ഷികൾ വിരുന്നെത്തുന്ന കാലമാണ്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മലനിരകളിൽ വർണം വിരിക്കുന്നത് ഇപ്പോൾ പക്ഷികളാണ്. കൊവിഡ് കാലത്തെ അടച്ചിടലിനു ശേഷം പക്ഷികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടെന്നാണ് പക്ഷി നിരീക്ഷകർ പറയുന്നത്. ബോംബൈ ഒയാസിസ്, സംഗതൻ ഒയാസിസ്, ടൈഗർ ഒയാസിസ്, ലാഫിങ് ത്രഷ് , വംശനാശ ഭീഷണി, നേരിടുന്ന വിവിധ തരം കുരുവികൾ, ഇങ്ങനെ നീളുകയാണ് കൊടൈക്കനാലിൽ വിരുന്നെത്തിയ പക്ഷിക്കൂട്ടങ്ങളുടെ പേരുകൾ. കൊടൈക്കനാലിൽ ധാരാളമായി കണ്ടുവന്നിരുന്ന അങ്ങാടിക്കുരുവികൾ ഒരു ഘട്ടത്തിൽ അരങ്ങൊഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അവയുടെ […]
കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിയ്ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു; രക്ഷാപ്രവര്‍ത്തനം 61 മണിക്കൂര്‍ പിന്നിട്ടു
തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരൻ സുജിത്തിനെ രക്ഷിയ്ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനം 61 മണിക്കൂര്‍ പിന്നിട്ടു. സമാന്തരമായി കിണര്‍ നിര്‍മിക്കുന്നതിന് കാഠിന്യമേറിയ പാറ വെല്ലുവിളിയാകുന്നു. മറ്റ് മാര്‍ഗങ്ങള്‍ കൂടി തേടുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്നലെ പുലർച്ചെ നെയ് വേലിയിൽ തുരങ്ക നിർമാണത്തിനായി കൊണ്ടുവന്ന യന്ത്ര സാമഗ്രികൾ മണപ്പാറയിൽ എത്തിച്ച് ഒരു മീറ്റർ വ്യാസത്തിലുള്ള കുഴിയുടെ നിർമാണം ആരംഭിച്ചിരുന്നു. എന്നാൽ പാറയുള്ളത് തിരിച്ചടിയായി. തുടർന്ന് വൈകിട്ടോടെ മറ്റൊരു യന്ത്രം കൂടി എത്തിച്ചാണ് രക്ഷാപ്രവർത്തനം തുടരുന്നത്. […]
കനത്ത ചൂടിലുരുകി കേരളം; ചുട്ടു പൊള്ളിച്ച് രോഗങ്ങളും
കേരളം ചുട്ടുപൊള്ളുമ്പോള്‍ രോഗങ്ങളും മലയാളിയെ പൊള്ളിക്കുന്നു. ക്ഷീണം, നിര്‍ജ്ജലീകരണം, മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപകമാണ്. സൂര്യാതപം, സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കുന്നു. വെയിലേറ്റ് പണിയെടുക്കുന്നവര്‍ക്കാണ് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുക. കടുത്ത ക്ഷീണം, നിര്‍ജ്ജലീകരണം എന്നിവ വ്യാപകമാകുന്നു. നേരിട്ട് വെയില് ഏല്‍ക്കുന്നത് തടയാന്‍ മുന്‍കരുതലെടുക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. പലയിടത്ത് നിന്നും ചൂട് അകറ്റാന്‍ തണുത്ത ജ്യൂസ് ഉള്‍പ്പെടെയുള്ളവ കഴിക്കുന്നത് കാരണം നിരവധി പേരാണ് വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങളുമായി ആശുപത്രികളില്‍ […]