ക്രമസമാധാനം വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ വിവരങ്ങള്‍ പൊലീസ് ആര്‍.എസ്.എസിന് ചോര്‍ത്തി നല്‍കിയെന്നും സ്ത്രീകള്‍ പത്തനംതിട്ട ജില്ല കടക്കുന്നതിന് മുമ്പ് തന്നെ വിവരം ആര്‍.എസ്.എസ് നേതാക്കള്‍ അറിഞ്ഞുവെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെയുള്ളവര്‍ എങ്ങനെ ക്രമസമാധാനം നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ കരി തേച്ചുകാണിക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/02/protest-cm-ksrtc.jpg?resize=585%2C341&ssl=1)