സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 22 വരെ മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മലയോര മേഖലകളിലും ലക്ഷദ്വീപിലും മഴ മുന്നറിയിപ്പുണ്ട്. അതേസമയം രണ്ടു ദിവസമായി തുടരുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 21 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പൊലിസ് കോൺസ്റ്റബിൾ തസ്തികയുടെ കായികക്ഷമതാ പരീക്ഷയും ശാരിരിക അളവെടുപ്പും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചു.
Related News
വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമിച്ചു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പുൽപ്പള്ളിയിൽ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പുൽപ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളൻ (62) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. സെപ്തംബർ 30 ന് ചെതലയം ഫോറസ്റ്റ് റേഞ്ചിലെ പള്ളിച്ചിറയിൽ വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു ആന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ വാരിയെല്ലുകൾ പൊട്ടിയിരുന്നു.
ഉറക്കെ നിലവിളിക്കാന്‍ പോലുമായില്ല, കണ്ടെത്തിയത് ഗുരുതര പരുക്കുകളോടെ; നിഹാലിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ മരിച്ച പതിനൊന്നുകാരന് നിഹാല്‍ നൗഷാദിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. തലശേരി ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിദേശത്തുള്ള നിഹാലിന്റെ പിതാവ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നരമാണ് നിഹാലിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ഭിന്നശേഷിക്കാരനായ നിഹാല്‍ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോള്‍ തെരുവ് നായകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാര്‍ നിഹാലിനെ കണ്ടെത്തിയത്. വീടിന്റെ 300 മീറ്റര്‍ അകലെ ഗുരുതരമായ […]
കാലവർഷത്തിന് തുല്യമായി മഴ എത്തിയില്ല; സംസ്ഥാനത്ത് മൺസൂൺ വൈകുന്നു
സംസ്ഥാനത്ത് മൺസൂൺ വൈകുന്നു. കാലവർഷമെത്തി എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള മഴ കഴിഞ്ഞ ദിവസങ്ങളിലുണ്ടായില്ല. തിങ്കളാഴ്ചയോടെ മഴ ശക്തിപ്പെട്ടേക്കും മെയ് 31 ന് സംസ്ഥാനത്ത് കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആദ്യ പ്രവചനം. പിന്നീട് ഇന്ന് മൺസൂൺ എത്തുമെന്ന് അറിയിപ്പ് വന്നു. എന്നാൽ മാനദണ്ഡം അനുസരിച്ച് നിശ്ചിത സ്റ്റേഷനുകളിൽ രണ്ട് ദിവസം തുടർച്ചയായി 2.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിച്ചാലാണ് മൺസൂൺ ആരംഭിച്ചതായി കണക്കാക്കുന്നത്. അത്രയും മഴ രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ ഉണ്ടായിട്ടില്ല. അതിനാൽ കാലവർഷം […]