റാന്നിയിൽ പൊലീസുകാരി തൂങ്ങിമരിച്ച നിലയില്‍. അടൂര്‍ കെ.എ.പി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഹണിരാജിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ആത്മഹത്യയുടെ കാരണമെന്തെന്നോ സംഭവത്തില്‍ ദുരൂഹതയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ല. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.